Top News

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി

കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]

മകളുടെ മരണത്തെ തുടർന്ന് പല സംഘടനകളുടെയും സഹായം കുടുംബത്തിന് ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച 1,20,000 രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തതെന്ന് ഇദ്ദേഹം പറ‍യുന്നു. അന്ന് സ്മാർട് ഫോൺ ഇല്ലാത്തതിനാൽ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകൾ പിതാവിന്‍റെ പക്കലുണ്ട്. ഇതടക്കം പരാതി പറഞ്ഞതോടെ 70,000 രൂപ തിരികെ നൽകി.

മകൾ മരിച്ചതിന് പിന്നാലെ കുടുംബത്തിനൊപ്പം നിന്ന് കബളിപ്പിപ്പിക്കുകയായിരുന്നും ഇദ്ദേഹം പറ‍യുന്നു. വാർത്ത പുറത്തുവന്നതോടെ ബാക്കി പണവും നൽകാമെന്ന് തന്നെ വിളിച്ചു പറഞ്ഞതായി പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് കുടുംബത്തോട് ചെയ്തതെന്ന് അൻവർ സാദത്ത് എം.എൽ.എ പ്രതികരിച്ചു.

ആലുവയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഹസീനയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ഹസീനയുടെ ഭര്‍ത്താവ് മുനീറാണ് പണം തട്ടിയത്.

Post a Comment

Previous Post Next Post