Top News

സാംസ്‌കാരിക അപചയത്തിനെതിരെ മഹല്ല് നേതൃത്വം ഉണരണം: സയ്യിദ് ഖലീല്‍ ബുഖാരി

കാസര്‍കോട്: വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ധാര്‍മിക അപചയങ്ങള്‍ക്കെതിരെ മഹല്ല് നേതൃത്വം ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു ദേളി ജാമിഅ സഅദിയ അറബിയ്യയില്‍ സംഘടിപ്പിച്ച സമസ്ത ജില്ലാ നേതൃ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കി നാടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചക്കാവശ്യമായ നിരന്തര പ്രവര്‍ത്തന പദ്ധതികളുണ്ടാവണം. മഹല്ലുകളുടെ ശാക്തീകരണത്തിന് ആവശ്യമുയ സഹായങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് സജ്ജമാക്കും. ജില്ലാ നേതൃ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗങ്ങള്‍ക്കു പുറമെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എഫ് , സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു. 

ജില്ലാ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറാംഗം മാണിക്കോത്ത് എപി അബ്ദുല്ല മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് വിഎസ് അബ്ദുല്ല കുഞ്ഞ് ഫൈസി വിഷയാവതരണം നടത്തി.
മജ്മഅ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ഥന നടത്തി.

കെ പി ഹുസൈന്‍ കെ.സി.റോഡ്, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്രഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ.പി.എസ് ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുറഹ്‌മാന്‍ അഹ്‌സനി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, മൂസല്‍ മദനി തലക്കി, സിഎല്‍ ഹമീദ് ചെമനാട്, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഇല്യാസ് കൊറ്റുമ്പ, നംഷാദ് ബേക്കൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച സി എല്‍ ഹമീദ്' തുടങ്ങിയവര്‍ സംസാരിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് അബ്ദു റശീദ് പൂങ്ങോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post