NEWS UPDATE

6/recent/ticker-posts

എട്ട് വര്‍ഷമായി മദ്രസകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കാതെ ഉത്തര്‍പ്രദേശ്

ലഖ്‌നൗ: കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി മദ്രസകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാതെ ഉത്തര്‍പ്രദേശ്. രജിസ്‌ട്രേഷനായുള്ള അയ്യായിരത്തിലേറെ അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ നിര്‍ത്തിവച്ചതാണ് ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]


മദ്രസകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞവര്‍ഷം ഉത്തര്‍പ്രദേശില്‍ വിപുലമായ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ 8,000 മദ്രസകള്‍ക്ക് രേഖകളില്ലെന്ന് കണ്ടെത്തി. ഇവയില്‍ 5,000 എണ്ണമാണ് 2016 മുതല്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നത്. ഏഴര ലക്ഷം കുട്ടികളുടെ മതപഠനമാണ് ഇതുമൂലം ബാധിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ഇവരില്‍ 90 ശതമാനവും അതീവ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.

മദ്രസാ ബോര്‍ഡിലെയും ന്യൂനപക്ഷക്ഷേമ വകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് യു.പി. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് ആവശ്യപ്പെട്ടു.. രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കൃത്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുന്നില്ല. മദ്രസകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments