ജിദ്ദ: ലഗേജുകള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത തരത്തില്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവള അധികൃതര്‍. നിഷ്‌കര്‍ഷിച്ച തരത്തില്‍ മാത്രമെ യാത്രക്കാര്‍ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു.[www.malabarflash.com]
കയറുകള്‍ കൊണ്ട് കെട്ടിയ ബാഗേജുകള്‍, തുണി കൊണ്ട് കെട്ടിയ ബാഗേജുകള്‍, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകള്‍, ടിക്കറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തൂക്കമുള്ള ലഗേജുകള്‍, തുണി സഞ്ചികളിലെ ലഗേജുകള്‍, നീളം കൂടിയ വള്ളികളുള്ള ബാഗുകള്‍ എന്നിവയുമായി യാത്രക്ക് വരരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.
0 Comments