Top News

ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദു മതത്തെ സംരക്ഷിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.[www.malabarflash.com]


ദൗദ്രാജ് സിങ് എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഈ ആവശ്യങ്ങള്‍ കോടതി പരിഗണിച്ചാല്‍ മറ്റാരെങ്കിലും ഇസ്‌ലാം മതത്തിനെയും, ക്രിസ്തു മതത്തിനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന് കരുതരുത് എന്ന് കോടതി നിരീക്ഷിച്ചു. കരിക്കുലം തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഹിന്ദുമതം ഭീഷണി നേടിരുകയാണെന്നും, സംരക്ഷിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ദൗദ്രാജ് സിംഗ് നല്‍കിയ സുപ്രീം കോടതി ഫെബ്രുവരിയില്‍ തള്ളിയിരുന്നു. ആ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ സുപ്രീം കോടതിയ സമീപിച്ചത്.

Post a Comment

Previous Post Next Post