Top News

സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി; ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊച്ചി: ദുബൈയിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന സംഘം പിടിയില്‍. കണ്ണൂര്‍ ഇരിട്ടി, തില്ലങ്കരി സ്വദേശികളായ ഷഹീദ് സ്വരലാല്‍, അനീസ്, സുജി, രജില്‍രാജ്, ശ്രീകാന്ത്, സവാദ് എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗുരുവായൂര്‍ സ്വദേശി നിയാസിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം കവര്‍ച്ച നടത്തിയത്.

തുടര്‍ന്ന് ആലുവയില്‍ നിയാസിനെ ഉപേക്ഷിച്ച് സംഘം കടന്നു. വിദേശത്ത് നിന്ന് സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ എയര്‍പ്പോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന സംഘത്തെയാണ് പിടികൂടിയത്.

Post a Comment

Previous Post Next Post