Top News

ഉദുമയിലെ സപ്ലൈക്കോ മാവേലി സ്‌റ്റോറിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി

ഉദുമ: സബ്‌സിഡി സാധനങ്ങളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലവര്‍ദ്ധപ്പിക്കാനുളള നീക്കം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഉദുമയിലെ സപ്ലൈക്കോ മാവേലി സ്‌റ്റോറിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.[www.malabarflash.com]


ഉദുമ സര്‍വ്വിസ് ബേങ്ക് പരിസരത്ത് നിന്ന് പിച്ച ചട്ടിയുമായി ആരംഭിച്ച മാര്‍ച്ച് മാവേലി സ്‌റ്റോറിന് പോലീസ് തടഞ്ഞു. മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ വി ശ്രീധരന്‍ വയലില്‍ അധ്യക്ഷത വഹിച്ചു.

കെ പി സി സി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി. ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഭക്തവത്സലന്‍, ഐഎന്‍ടിയുസി നേതാവ് പി വി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടറിമാരായ പന്തല്‍ നാരായണന്‍ സ്വാഗതവും ഷിബു കടവങ്ങാനം നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ മാര്‍ച്ചില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post