പാലക്കുന്ന് : കേരളപ്പിറവി ദിനത്തിൽ പാലക്കുന്ന് അംബിക ഇഗ്ലിഷ് മീഡിയം സ്കൂൾ കെ. ജി. വിദ്യാർഥികൾ 'സുഗന്ധ കേരളം' എന്ന പേരിൽ പുഷ്പ പ്രദർശനം നടത്തി. രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും, പരിസരങ്ങളിൽ നിന്നും പൂക്കൾ സംഭരിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു.[www.malabarflash.com]
കേരളത്തിൻ്റെ തനത് പൂക്കളെക്കുറിച്ചും അതിൻ്റെ വർണം ആകൃതി എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കും ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും കുഞ്ഞുങ്ങൾ വിശദീകരിച്ചു.
മദർ പി.ടി.എ പ്രസിഡൻ്റ് രുഗ്മിണി ജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി.വി. രാജേന്ദ്രൻ, പ്രിൻസിപ്പൽ എ. ദിനേശൻ, അധ്യാപകരായ സ്വപ്ന മനോജ്, കെ. വി.രമ്യ, പ്രസന്നകുമാരി, ശ്രീലത, ആയിഷത്ത് ഷിഫാന, ഗീതു എന്നിവർ പ്രസംഗിച്ചു.
Post a Comment