Top News

ബാരഹ് കവർ പേജ് പ്രകാശനം ചെയ്തു

കാസർകോട്: ബാരയിലെ നവാഗത എഴുത്തുകാരുടെ ബാ‌രഹ് എന്ന പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു. കാസർകോട്  പ്രസ് ക്ലബ്ബ് സെക്രട്ടറി കെവി പത്മേഷ് എക്സിക്യൂട്ടീവ് അംഗം അബ്ദുല്ലക്കുഞ്ഞി ഉദുമക്ക് നൽകി പ്രകാശനം ചെയ്തു.[www.malabarflash.com]

മാധ്യമ പ്രവർത്തകരായ  ജിഎൻ പ്രദീപ്, അബ്ദുൽ റഹ് മാൻ ആലൂർ, ദേവദാസ് പാറക്കട്ട, പുസ്തകത്തിൻ്റെ എഡിറ്റർ മോഹനൻ മാങ്ങാട് , എഴുത്തുകാരികളായ ലവിത നിഷാന്ത്, രുഗ്മിണി ശ്രീധരൻ കോടങ്കൈ ,ശ്രിജയത അരമങ്ങാനം, ശുഭ നെയ്യങ്ങാനം, സരസ്വതി മാങ്ങാട് എന്നിവർ പ്രസംഗിച്ചു.

മൈത്രി വായനശാലയാണ് പ്രസാധകർ .ഡിസംബർ 31 ന് ബാര അംബാപുരത്ത് മൈത്രി വായനശാലയുടെ പകൽവീട് ഉദ്ഘാടന വേദിയിൽ പ്രശസ്ത സാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട് പുസ്തകം പ്രകാശനം ചെയ്യും .

Post a Comment

Previous Post Next Post