NEWS UPDATE

6/recent/ticker-posts

സ്വർണക്കടത്ത് കേസ്: സ്വപ്നക്ക് ആറു കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴയിട്ട് കസ്റ്റംസ്

കൊ​ച്ചി: ന​യ​ത​ന്ത്ര ബാ​ഗേ​ജ് സ്വ​ർ​ണ​ക്ക​ട​ത്ത്, ഡോ​ള​ർ ക​ട​ത്ത് കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക്​ വ​ൻ പി​ഴ​യി​ട്ട് ക​സ്റ്റം​സ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ 50 ല​ക്ഷം രൂ​പ​യും കൂ​ട്ടു​പ്ര​തി സ്വ​പ്ന സു​രേ​ഷ് ആ​റ്​ കോ​ടി​യും പി​ഴ​യി​ട്ട കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്റി​വ് ക​മീ​ഷ​ണ​ർ ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ ​ഇ​രു​വ​ർ​ക്കും 65 ല​ക്ഷം രൂ​പ വീ​തം പി​ഴ ചു​മ​ത്തി.[www.malabarflash.com]

ഡോ​ള​ർ കേ​സി​ൽ യൂ​നി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ന് ഒ​രു​കോ​ടി​യും യു.​എ.​ഇ കോ​ൺ​സ​ൽ ജ​ന​റ​ൽ ധ​ന​കാ​ര്യ വി​ഭാ​ഗം മു​ൻ ത​ല​വ​ൻ ഖാ​ലി​ദ് 1.30 കോ​ടി​യും പി​ഴ ഒ​ടു​ക്ക​ണം. കൂ​ട്ടു​പ്ര​തി​ക​ളാ​യ സ​ന്ദീ​പ്, സ​രി​ത്ത് എ​ന്നി​വ​ർ​ക്ക് 65 ല​ക്ഷം വീ​ത​മാ​ണ്​ പി​ഴ.

ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ, കോ​ൺ​സു​ലേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ശി​വ​ശ​ങ്ക​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ഖാ​ലി​ദ് വ​ൻ​തോ​തി​ൽ വി​ദേ​ശ ക​റ​ൻ​സി ക​ട​ത്തി. മൂ​ന്നു​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഇ​ദ്ദേ​ഹം ഹാ​ജ​രാ​യി​ല്ല. ഖാ​ലി​ദി​നെ കേ​ൾ​ക്കാ​തെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ശി​വ​ശ​ങ്ക​റി​ന് ഖാ​ലി​ദു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ, സ്വ​പ്ന​യു​​ടെ പ​ങ്കാ​ളി​യാ​യി ശി​വ​ശ​ങ്ക​ർ പ്ര​വ​ർ​ത്തി​ച്ചെ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ​ക്ക്​ വ​ൻ​തു​ക പി​ഴ​യി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം കാ​ർ​ഗോ കോം​പ്ല​ക്സി​ൽ​നി​ന്നു പി​ടി​കൂ​ടി​യ 30.24 കി​ലോ​ഗ്രാ​മും അ​തി​നു മു​മ്പ്​ ഇ​തേ ചാ​ന​ലി​ലൂ​ടെ കൊ​ണ്ടു​പോ​യ 136.82 കി​ലോ​ഗ്രാ​മും അ​ട​ക്കം 61.32 കോ​ടി രൂ​പ വി​ല​വ​രു​ന്ന 167.03 കി​ലോ സ്വ​ർ​ണം ക​ട​ത്തി​യ​തി​ൽ സ്വ​പ്ന​യു​ടെ പ​ങ്കാ​ളി​യാ​യി​രു​ന്നു ശി​വ​ശ​ങ്ക​റെ​ന്ന് ക​മീ​ഷ​ണ​ർ രാ​ജേ​ന്ദ്ര​കു​മാ​റി​ന്‍റെ അ​ഡ്ജു​ഡി​ക്കേ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്ര​തി​ക​ളു​ടെ ഭാ​ഗം​കൂ​ടി കേ​ട്ട ശേ​ഷ​മാ​ണ്​ ഉ​ത്ത​ര​വ്.

44 പ്ര​തി​ക​ൾ​ക്ക് ആ​കെ 66.60 കോ​ടി​യാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്. 2020 ജൂ​ലൈ അ​ഞ്ചി​ന്​ തി​രു​വ​ന​ന്ത​പു​രം കാ​ർ​ഗോ കോം​പ്ല​ക്സി​ൽ​നി​ന്ന്​ 14.82 കോ​ടി രൂ​പ വി​ല​വ​രു​ന്ന ക​ള്ള​ക്ക​ട​ത്തു സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത കേ​സി​ലെ ക​സ്റ്റം​സ് ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വ്. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ് മു​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, മു​ൻ അ​ഡ്മി​ൻ അ​റ്റാ​ഷെ റാ​ഷി​ദ് ഖ​മീ​സ് അ​ൽ അ​ഷ്​​മേ​യി, സ​ന്ദീ​പ് നാ​യ​ർ, കെ.​ടി. റ​മീ​സ്, പി.​എ​സ്. സ​രി​ത് എ​ന്നി​വ​രും ആ​റു​കോ​ടി വീ​തം പി​ഴ​യ​ട​ക്ക​ണം. ക​സ്റ്റം​സ് ബ്രോ​ക്ക​റാ​യ ക​പ്പി​ത്താ​ൻ ഏ​ജ​ൻ​സീ​സ് നാ​ലു​കോ​ടി​യും ഫൈ​സ​ൽ ഫ​രീ​ദ്, പി. ​മു​ഹ​മ്മ​ദ് ഷാ​ഫി, ഇ. ​സെ​യ്ത​ല​വി, ടി.​എം. സം​ജു എ​ന്നി​വ​ർ 2.5 കോ​ടി വീ​ത​വും സ്വ​പ്ന​യു​ടെ ഭ​ർ​ത്താ​വ് എ​സ്. ജ​യ​ശ​ങ്ക​ർ, റ​ബി​ൻ​സ് ഹ​മീ​ദ് എ​ന്നി​വ​ർ ര​ണ്ടു​കോ​ടി വീ​ത​വും പി​ഴ​യ​ട​ക്ക​ണം. എ.​എം. ജ​ലാ​ൽ, പി.​ടി. അ​ബ്ദു, ടി.​എം. മു​ഹ​മ്മ​ദ് അ​ൻ​വ​ർ, പി.​ടി. അ​ഹ​മ്മ​ദ്കു​ട്ടി, മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ എ​ന്നി​വ​ർ​ക്ക് 1.5 കോ​ടി വീ​ത​വും മു​ഹ​മ്മ​ദ് ഷ​മീ​മി​ന് ഒ​രു കോ​ടി​യു​മാ​ണു പി​ഴ. മ​റ്റു പ്ര​തി​ക​ൾ​ക്ക് ര​ണ്ട്​ മു​ത​ൽ 50 ല​ക്ഷം വ​രെ പി​ഴ ചു​മ​ത്തി. പി​ടി​ച്ചെ​ടു​ത്ത 30 കി​ലോ സ്വ​ർ​ണ​ത്തി​നു പു​റ​മെ സം​ഘം 2019 ന​വം​ബ​റി​നും 2020 മാ​ർ​ച്ചി​നും ഇ​ട​യി​ൽ 46.50 കോ​ടി രൂ​പ വി​ല​വ​രു​ന്ന 136.828 കി​ലോ സ്വ​ർ​ണം ക​ട​ത്തി​യെ​ന്നു സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്.

സ്വ​പ്​​ന​യു​മാ​യി ശി​വ​ശ​ങ്ക​ർ പ​ണ​മി​ട​പാ​ട്​ ന​ട​ത്തി. ഒ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്ന മു​തി​ർ​ന്ന ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ശ​ങ്ക​റി​ന്റെ വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, റാ​ഷി​ദ് ഖ​മീ​സ് അ​ൽ അ​ഷ്​​​മേ​യി എ​ന്നി​വ​ർ ക​ള്ള​ക്ക​ട​ത്തി​നു കൂ​ട്ടു​നി​ന്ന​താ​യും ഉ​ത്ത​ര​വി​ലു​ണ്ട്.

Post a Comment

0 Comments