Top News

ബേക്കൽ ഇൻസ്പെക്ടറെ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ഉദുമ: ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ അടക്കംനാല് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചേ കേസിൽ യുവാവ് അറസ്റ്റിൽ . കോട്ടിക്കുളം രാമ ഗുരുവിലെ ഉണ്ണി 31 യെയാണ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു കേസിലെ സാക്ഷിയായ ഉണ്ണിയോട് പോലീസ് ഇൻസ്പെക്ടർ ഫോൺ വഴി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് തയ്യാറായില്ല. ഇതേതുടർന്ന് യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ഇൻസ്പെക്ടർ വിപിനേയും സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു സിവിൽ ഓഫീസർമാരായ സുനിൽ , മുഹമ്മദ് അബ്ദുൽ വഹാബ് എന്നിവരെ ആക്രമിച്ചതായാണ് കേസ് 

മുഖത്ത് അടിയേറ്റ് ഇൻസ്പെക്ടറുടെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും അടിയേറ്റു. പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു മാണ് പ്രതിക്കെതിരെ കേസെടുത്തത് . ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post