Top News

ഷോക്കേറ്റ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം: അമ്മയും ഗര്‍ഭിണിയായ സഹോദരിയുമുള്‍പ്പടെ മൂന്ന് പേർ മരിച്ചു

നാഗർകോവിൽ: തിരുവട്ടാറിന് സമീപം ആറ്റൂരിൽ ഷോക്കേറ്റ് അമ്മയും 2 മക്കളും മരിച്ചു. ആറ്റൂരിന് സമീപം തോപ്പുവിള സ്വദേശി സാമിന്റെ ഭാര്യ ചിത്ര (47), മക്കളായ ആതിര (24), അശ്വിൻ (19) എന്നിവരാണ് മരിച്ചത്. ഗർഭിണിയായ മകൾ ആതിര ഏതാനും ദിവസം മുമ്പാണ് കുടുംബവീട്ടിൽ വന്നത്.[www.malabarflash..com]


ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീടിന്റെ ഷെഡിന് അരികിൽ മൂവരും നിലത്തു വീണു കിടക്കുന്നതു കണ്ടവരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ വീടിന്റെ ഷെഡിന്റെ ചുമരിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാകാം ഷോക്കേൽക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാകാം അമ്മയ്ക്കും സഹോദരിക്കും വൈദ്യുതാഘാതമേറ്റതെന്ന് സംശയിക്കുന്നു.

Post a Comment

Previous Post Next Post