Top News

മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം : കിഴിശ്ശേരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. പ്രജിത്തിനെ കുത്തുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് നൗഫലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

പ്രജിത്തിനെ കുത്തിയത് സുഹൃത്തായ എടവണ്ണ സ്വദേശി മുബഷിറാ ണെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.

പ്രജിത്തിനെ കുത്തിയ ശേഷം മുബഷിറും സുഹൃത്ത് ഷൈജുവും സ്ഥലത്തു നിന്നും രക്ഷപെട്ടു. പ്രജിത്തിനെ ആദ്യം കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുബഷിറിനും, ഷൈജുവിനുമായി തെരെച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post