Top News

ഇസ്റായിൽ - ഫലസ്ഥീൻ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കാന്തപുരം

എട്ടിക്കുളം (കണ്ണൂർ): ഇസ്റായിൽ ഫലസ്ഥീൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമാ കാന്തപുരം ഏ പി അബൂബക്കർ മുസ് ലിയാർ അഭ്യർത്ഥിച്ചു. [www.malabarflash.com]


എട്ടിക്കുളത്ത് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ പത്താമത് ഉറൂസ് സമാപന മഹാ സംഗമത്തിൽ മുഖ്യ പ്രഭാഷണവും താജുൽ ഉലമ നോളജ് പാർക്കിൻറെ ശിലാസ്ഥാനവും നിർവഹിച്ചു സംസാരിക്കുയയിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാന്തപുരം പ്രത്യേക പ്രാർത്ഥന നടത്താനും അഭ്യർത്ഥിച്ചു.

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങൾ എല്ലാ കിതാബുകളും തഹ്ഖീക്കാക്കിഓതി പഠിച്ച പാണ്ഡിത്വത്തിൻറെ ഉടമയാണ് സാധാരണ സയ്യിദൻമാരെ അപേക്ഷിച്ച് ഇൽമിൻറെ വിഷയത്തിൽ അഗാധമായ പണ്ഡിതനായിരുന്നു താജുൽ ഉലമ നബി ചര്യ ഒന്ന് പോലും പാഴാക്കാതെ നിർവഹിച്ച ഒരു ആലിമും ആബിദുമായിരുന്നു തങ്ങൾ വിനയം മുഖ മുദ്രമാക്കിയ താജുൽ ഉലമ സുന്നി പ്രസ്ഥാനത്തിന്റെ ധീരനായ സുജായിആയിരുന്നു എന്നും കാന്തപുരം തുടർന്ന് പറഞ്ഞു.

സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,മധു സൂധനൻ എം എൽ എ, സയ്യിദ് സഹീർ അൽ ബുഖാരി,സയ്യിദ് ത്വയ്യിബ് അൽ ബുഖാരി,സയ്യിദ് മുനീറുൽ അഹ് ദൽ പ്രസംഗിച്ചു

16 ന് ആരംഭിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ഉറൂസ് മുബാറകിൽ കേരള ത്തിൽ നിന്നും കർണാടകയിൽ നിന്നും പതിനായിരങ്ങൾ പങ്കെടുത്തു.
ബുധനാഴ്ച  രാവിലെ നടന്ന മദനി സംഗമം സയ്യിദ് അഷ്‌റഫ് തങ്ങള്‍ മദനി ആദൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു . സയ്യിദ് അബൂബക്കര്‍ സീദ്ദീഖ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. 

കൂറ്റമ്പാറ അബ്ദു റഹ്‌മാന്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് , ബശീര്‍ മദനി നീലഗിരി, ബഷീർ മദനി കൂളൂര്‍ ,സയ്യിദ് ഹസൻ ബുഖാരി തങ്ങൾ മദനി ?എടരിക്കോട്,സയ്യിദ് പി ജെ അബൂബക്കർ തങ്ങൾ മദനി പന്നൂർ,സി കെ കുഞ്ഞാലൻ മദനി നീലഗിരി പ്രസംഗിച്ചു .

താജുല്‍ ഉലമ മൗലിദ് സദസ്സിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ദീന്‍ ഉജിരെ പ്രാര്‍ത്ഥന നടത്തി. പിപി മുഹമ്മദ് കുഞ്ഞു മൗലവി ഓണപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തി.

രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കി. ബാദുഷ സഖാഫി ആലപ്പുഴ അധ്യക്ഷത വിഹിച്ചു.അബ്ദു റഹീം മൗലവി പാപ്പിനിശേരി ആമുഖ പ്രഭാഷണം നടത്തി ശേഷം നടന്ന ഖസീദത്തുല്‍ ബുര്‍ദ സദസ്സിന് കെ പി അബ്ദു സ്വ മദ് അമാനി പട്ടവം,അനസ് അമാനി ഏഴാം മൈൽ ,ഹാജി മദനി ഹമീദ് നേതൃത്വം നല്‍കി.

സാംസ്‌കാരിക സമ്മേളനം സയ്യിദ് അശ്റഫ് തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക റിട്ടയേർഡ് ഐ ജി ജി എ ബാവ ഉദ്ഘാടനം ചെയ്തു ഡോക്ടർ എ പി അബ്ദുൽ ഹകീം അസ്ഹരി കീ നോട്ട് നൽകി കർണാടക യിലെ ഭാരത് എം ഡി മുസ്തഫ ഹാജി ,സിദ്ദീഖ് സഖാഫി നേമം,സുഫിയാൻ സഖാഫി കർണാടക, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ,എം ടി പി ഇസ്മായിൽ പ്രസംഗിച്ചു 

സമാപന പ്രാർത്ഥന സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു റഈസുൽ ഉലമാ ഇ സുലൈമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു സുൽത്താനുൽ ഉലമാ കാന്തപുരം ഏ പി അബൂബക്കർ മുസ് ലിയാർ മുഖ്യ പ്രഭാഷണം നടത്തി പേരോട് അബ്ദു റഹ് മാൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി ഡോക്ടർ സയ്യിദ് നാസാർ ഹുസൈൻ എം പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, അബ്ദുൽ ജബ്ബാർ എംഎല്‍എ കർണാടക, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വളപട്ടണം, അതാഉല്ല തങ്ങല്‍ ഉദ്യാവരം, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ശാഫിഈ ബാഅലവി വളപട്ടണം, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. അബ്ദുല്‍ റഷീദ് സൈനി, ഫിര്‍ദൗസ് സഖാഫി, കുറ്റൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, മുംതാസ് അലി മംഗലാപുരം, മന്‍സൂര്‍ ഹാജി ചെന്നൈ, ഇവി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, കരീം ഹാജി കൈദപ്പാടം, നാസര്‍ ഹാജി ഒാമച്ചപ്പുഴ, ബാപ്പു ഹാജി കത്തറമ്മല്‍, റിയാസ് മണക്കാടന്‍,
സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സിറാജ് ഇരുവേരി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post