Top News

ബെംഗളൂരുവില്‍ വന്‍ തീപ്പിടിത്തം; 18 ബസ്സുകള്‍ കത്തിയമര്‍ന്നു

ബെംഗളൂരു: ബസ് ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തില്‍ 18 ബസ്സുകള്‍ കത്തിയമര്‍ന്നു. ബെംഗളൂരു വീരഭദ്രനഗറിലെ നൈസ് റോഡില്‍ പി.ഇ.എസ്. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീ പിടിത്തമുണ്ടായത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ 11:45-ഓടെയാണ് സംഭവം. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന 18 ബസ്സുകളും പൂര്‍ണ്ണമായി കത്തിനശിച്ചതായി ഫയര്‍ സര്‍വ്വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പത്തോളം ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ നൂറുകണക്കിന് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ നടത്തിയ വലിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ഡിപ്പോയില്‍ എളുപ്പം തീ പിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് സംശയിക്കുന്നത്.

Post a Comment

Previous Post Next Post