Top News

അടിവസ്ത്രത്തിനകത്ത് പ്രത്യേക അറ, സാധനം കൈമാറാൻ കാത്തുനിന്നത് റെയിൽവേ സ്റ്റേഷനിൽ! ഹെറോയിനുമായി യുവതി പിടിയില്‍

തൃശൂര്‍: അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം കടത്തിയ യുവതി പിടിയില്‍. ആസം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശിനി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ 9.66 ഗ്രാം ഹെറോയിനുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


അടുത്ത കാലത്തായി ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന് ലോബി വന്‍തോതില്‍ ഇത്തരം മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഇത്തരം സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് യുവതി പിടിയിലായത്. 

മയക്കുമരുന്ന് കൈമാറുതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് പിടിയിലായത്. അടിവസ്ത്രത്തിനകത്ത് പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.

Post a Comment

Previous Post Next Post