Top News

പെണ്‍സുഹൃത്ത് ഒപ്പം വന്നില്ല; ഹൈക്കോടതിയില്‍ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: കേരള ഹൈക്കോടതി വരാന്തയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ത്യശൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചപ്പോൾ പെൺസുഹൃത്ത് മാതാപിതാക്കളോടൊപ്പം പോകാൻ തീരുമാനിച്ചതാണ് ആത്മഹത്യക്ക് കാരണം.[www.malabarflash.com]


ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിഷ്ണു കുറച്ചു നാളുകളായി പെണ്‍സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയൽ ചെയ്തിരുന്നു.

ഹര്‍ജിയുടെ‌‍ അടിസ്ഥാനത്തിൽ യുവതിയെ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന് പെൺകുട്ടിയോട് കോടതി ചോദിച്ചപ്പോള്‍ മാതാപിതാക്കൾക്കൊപ്പം പോയാൽ മതി എന്നായിരുന്നു പെൺസുഹൃത്തിന്‍റെ മറുപടി. ഇതേതുടര്‍ന്ന് നിരാശനായ വിഷ്ണു ജഡ്ജിയുടെ ചേംബറിന് പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 

തുടർന്ന് ജസ്റ്റിസ് ഇറങ്ങിവന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നാലെ വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശ‍‍ുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post