ബദിയടുക്ക: സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്ന വിളക്കുമാടങ്ങളാണ് മദ്രസ അധ്യാപകരെന്ന് സമസ്ത കേരള സുന്നി യുവജനസംഘം ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻമുത്തുക്കോയ തങ്ങൾ കണ്ണവം അഭിപ്രായപ്പെട്ടു.[www.malabarflash.com]
മുസ്ലിം കൂട്ടായ്മയുടെ മാതൃകയായ മഹല്ലുകളിൽ മതപരവും സാമൂഹ്യവുമായ നിരവധി മേഖലകളിൽ സമീപിക്കാവുന്ന ഉജ്ജ്വല നേതൃത്വമാണ് അറിവിൻ്റെ ആസ്ഥാനങ്ങളായ മദ്റസകളിലെ പ്രധാനാധ്യാപകർ. സ്വദർ ഉസ്താദുമാരിലൂടെ സമൂഹത്തിന് ലഭിക്കുന്നത് ധാർമിക മൂല്യമുള്ള പുതു തലമുറയുടെ വെളിച്ചമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി ബദിയടുക്ക ദാറുൽ ഇഹ്സാനിൽ സംഘടിപ്പിച്ച ജില്ലാ സദർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അധ്യയന വർഷം സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സമ്മേളനം ആദരിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ 'സ്വദർ ,സംഘാടനം, വിഷയാവതരണം നടത്തി.
എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാലുദ്ദീൻ സഖാഫി ആദൂർ അധ്യക്ഷത വഹിച്ചു . എസ്എംഎ ജില്ലാ പ്രസിഡന്റ് കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ദാറുൽ ഇഹ്സാൻ ജനറൽ മാനേജർ ബഷീർ സഖാഫി കൊല്യം,സമസ്ത മേഖലാ സെക്രട്ടറി എംപി അബ്ദുല്ല ഫൈസി പ്രസംഗിച്ചു. എസ് ജെ എം ജില്ലാ നേതാക്കളായ അബ്ദുൽ ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഇബ്രാഹിംകുട്ടി സഅദി, അബ്ദുറഹ്മാൻ സഅദി, ഇബ്രാഹിം സഖാഫി അർളടുക, അബ്ദുല്ലത്തീഫ് മുസ്ലിയാർ, അബ്ദുള്ള മൗലവി പരപ്പ, ഹനീഫ് സഅദി കാമിൽ സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അഷ്റഫ് സഖാഫി, അബ്ദുൽ ഖാദിർസഅദി ചുള്ളിക്കാനം സംബന്ധിച്ചു .
ജില്ലാ ജനറൽ സെക്രട്ടറി ഇല്യാസ് മൗലവി കൊറ്റുമ്പ സ്വാഗതവും ഇബ്രാഹിംകുട്ടി സഅദി നന്ദിയും പറഞ്ഞു
Post a Comment