Top News

ബെംഗളൂരുവില്‍ മലയാളികുടുംബത്തിന്റെ കാറിന്റെ ചില്ലുതകര്‍ത്ത് മോഷണം; പണവും ഐപോഡും കവര്‍ന്നു

ബെംഗളൂരു: ഹോട്ടലിനുമുന്നില്‍ ഭക്ഷണംകഴിക്കാന്‍ നിര്‍ത്തിയ മലയാളി കുടുംബത്തിന്റെ കാറിന്റെചില്ലുതകര്‍ത്ത് പണവും ഐപോഡും കവര്‍ന്നു. ബെംഗളൂരു മദനായകനഹള്ളിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.[www.malabarflash.com]

അബിഗരെ ചിക്കബാനവാരയിലെ താമസക്കാരനും പയ്യന്നൂര്‍ എടാട്ട് സ്വദേശിയുമായ വിജേഷ് ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിലാണ് കവര്‍ച്ച നടന്നത്. വിജേഷിന്റെ പരാതിയെത്തുടര്‍ന്ന് വെള്ളിയാഴ്ച മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഓണാവധികഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചുവരുകയായിരുന്നു വിജേഷും കുടുംബവും. ഉച്ചയ്ക്ക് രണ്ടരയോടെ മദനായകനഹള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നില്‍ കാര്‍നിര്‍ത്തി കുടുംബം ഭക്ഷണം കഴിക്കാന്‍ കയറി. 45 മിനിറ്റിനുശേഷം ഭക്ഷണം കഴിച്ച് തിരിച്ചുവന്നതോടെയാണ് കാറിന്റെ ഒരുവശത്തെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

7800 രൂപയും ഐപോഡുമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ ചില്ല് പൊട്ടിക്കുന്ന മോഷ്ടാവിന്റെ അവ്യക്തദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഘം ഈ ദൃശ്യങ്ങള്‍ശേഖരിച്ച് പരിശോധിച്ചുവരുകയാണ്.

Post a Comment

Previous Post Next Post