Top News

മംഗളുരുവിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കാറും കൂട്ടിയിടിച്ചു; കാർ പൂർണമായി തകർന്നു

മംഗളൂരു: ജെപ്പിന മൊഗറിൽ കെഎസ്ആർടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയിൽ കാർ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആർടിസി കാറിലേക്ക് ഇടിച്ച് കയറി.[www.malabarflash.com]


അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറിൽ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകട ദൃശ്യം പ്രദേശത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post