NEWS UPDATE

6/recent/ticker-posts

പ്രവാചക കീർത്തനങ്ങളുമായി കല്ലക്കട്ട മജ്മഹ് മീലാദ് വിളംബര റാലി

കാസർകോട്:  ജില്ലയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ  കല്ലക്കട്ട മജ്മഉൽ ഹിക്മത്തിൽ ഐദറൂസിയയുടെ നേതൃത്വത്തിൽ  തിരുനബി തങ്ങളുടെ ജന്മദിനാഘോഷ ഭാഗമായി ഉളിയത്തടുക്കയിൽ നടന്ന മീലാദ് വിളംബര റാലി പ്രൗഢമായി.  ചെട്ടുംകുഴിയിൽ നിന്നാരംഭിച്ച റാലിയിൽ നുറുകണക്കിനു പണ്ഡിതരും പ്രാസ്ഥാനിക നേതാക്കളും അണിനിരന്നു. ദഫ് സംഘങ്ങൾ റാലിക്ക് ആകർഷണീയത നൽകി.[www.malabarflash.com]

റാലിക്ക് മജ്മഅ ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഐദറൂസി, സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ഖജാഞ്ചി അബൂബക്കർ ഹാജി ബേവിഞ്ച,  കൊല്ലംപാടി അബ്ദുൾ ഖാദർ സഅദി, സുലൈമാൻ കരിവെള്ളൂർ, സയ്യിദ് എസ് കെ. കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് ഹംസ തങ്ങൾ ള്ളിയത്തടുക്ക, എസ് എച്ച് എ തങ്ങൾ പന്നിപ്പാറ, ബശീർ പുളിക്കൂർ, ഇതിഹാദ് മുഹമ്മദ് ഹാജി, ഹമീദ് മൗലവി ആലമ്പാടി, ഷാഫി സഖാഫി ഏണിയാടി, കബീർ ഹിമമി ഗോളിയടുക്ക, അമീറലി ചൂരി, ഇബ്രാഹിം സഖാഫി തുപ്പക്കൽ, നാഷണൽ അബ്ദുല്ല, മുഹമ്മദ്‌ ടിപ്പു നഗർ, ഖാദർ ഹാജി മാന്യ, സലിം കോപ്പ, ഹനീഫ് പയോട്ട, കെ കെ ഖാദർ പയോട്ട, സി കെ പട്ല, മൊയ്‌ദുട്ടി പന്നിപ്പാറ, ഹംസ സഖാഫി ആദൂർ, ഫാറൂക്ക് അഹ്സനി ആദൂർ, അബുബക്കർ ഖാദിരി, ആസിഫ് ആലമ്പാടി, ഷാഫി പട്ല, ഹമീദ് മദനി, കരിം പയോട്ട, ഷംസീർ സൈനി, ഹുസൈൻ മുട്ടത്തോടി തുടങ്ങിയവർ നേതൃത്വം നൽകി.

ഉളിയത്തടുക്ക ടൗണിൽ മീലാദ് സമ്മേളനം നടന്നു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ദർബാർകട്ട തിരുനബി സ്നേഹ പ്രഭാഷണം നടത്തി. ഒക്ടോബർ 15 വരെ വിവിധ പരിപാടികളോടെ കല്ലക്കട്ട മജ്മഇൽ  "തിരുനബി (സ്വ) യുടെ സ്നേഹത്തിന്റെ ലോകം" എന്ന പ്രമേയത്തിൽ ആചരിക്കുന്ന  ക്യാമ്പയിൻ ഭാഗമായി തിരുനബിയുടെ ജന്മമാസം  മുഴുവൻ ദിവസങ്ങളിലും മൗലീദ് പാരായണവും അന്നദാനവും നടക്കും. ദഅവ - ദർസ്, മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റും മദ്ഹുറസൂൽ പ്രഭാഷണവും  നടക്കും.

Post a Comment

0 Comments