സഅദിയ്യയുടെ ശില്‍പികളിലൊരാളും പ്രഥമ ജനറല്‍ സെക്രട്ടറിയുമായ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, ദീര്‍ഘ കാലം സഅദിയ്യ പ്രിന്‍സിപ്പള്‍മാരായിരുന്ന നിബ്രാസുല്‍ ഉലമ എ കെ ഉസ്താദ്, താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഉസ്താദ് എന്നിവരെ അനുസമരിച്ചാണ് സഅദിയ്യയില്‍ ഖത്മുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം സംഘടിപ്പിച്ചത്.
പാണ്ഡിത്യത്തിലും സഅദിയ്യയെ വളര്‍ത്തിയെടുക്കുന്നതിനുള്ള സേവനത്തിലും എം എ ഉസ്താദിന് വലിയ പന്തുണ നല്‍കിയ നേതാവായിരുന്നു ചിത്താരി ഉസ്താദെന്ന് സംഗമം അനുസ്മരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആത്മീയ പ്രചോദനമായിരുന്നു എ കെ ഉസ്താദ്. പാണ്ഡിത്യത്തിന്റെ നിറകുടമായ ബേക്കല്‍ ഉസ്താദ് സമൂഹത്തിന് വലിയ അഭിമാനമായിരുന്നു. മഹത്തക്കളുടെ ദീപ്ത സ്മരണകള്‍ അയവിറക്കുന്നത് പുതുതലമുറക്ക് ആത്മീയ ഉണര്‍വിന് കാരണമാകുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. കെകെ ഹുസൈന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ എംവി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി പെരിയാരം ഉദ്ഘാടനം ചെയ്തു. ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി നദ്‌വി, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, പ്രസംഗിച്ചു.
യുസുഫ് ഹാജി പെരുമ്പ, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുല്‍ റസാഖ് സഅദി, ജാബിര്‍ സഖാഫി, മുസ്ഥഫ ഹാജി പനാമ, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചിത്താരി, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. കെ പി സഅദി കെസി റോഡ് സ്വാഗതവും സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത് നന്ദിയും പറഞ്ഞു.
0 Comments