Top News

മയക്കുവെടിയേറ്റ 'ഭീമ' കാട്ടാന പാഞ്ഞടുത്തു, ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

ഹാസൻ: മുൻ വനം വകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ചവിട്ടിക്കൊന്നു. മയക്കുവെടിവയ്ക്കാൻ വന്ന എച്ച് എച്ച് വെങ്കിടേഷ്(67) എന്ന ഉദ്യോഗസ്ഥനെയാണ് ഭീമ എന്ന പേരുളള കാട്ടാന ചവിട്ടിക്കൊന്നത്. കർണാടകയിലെ ഹാസൻ ജില്ലയിൽ ഹള്ളിയൂരിലെ ഒരു കാപ്പിത്തോട്ടത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.[www.malabarflash.com]


കാട്ടാനയെ വെങ്കിടേഷ് മയക്കുവെടി വച്ചപ്പോൾ തിരികെ വന്ന് ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മ​റ്റൊരു ആനയുമായി ഏ​റ്റുമുട്ടി പരിക്കേ​റ്റ ഭീമയെ മയക്കുവെടി വയ്ക്കാനാണ് വെങ്കിടേഷ് എത്തിയത്.വെടിയുതിർത്തയുടൻ വെങ്കിടേഷിന് നേരെ ഭീമ തിരികയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു

മ​റ്റുളള ഉദ്യോഗസ്ഥരും നാട്ടുകാരും ആനയെ ബഹളം വച്ച് ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിൽ എത്തിച്ചത്.ഗുരുതര പരിക്കേ​റ്റ് ചികിത്സയിലിരുന്ന ഉദ്യോഗസ്ഥൻ മരിക്കുകയായിരുന്നു.എലിഫന്റ് ടാസ്‌ക് ഫോഴ്സിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു വെങ്കിടേഷ്.അൻപതോളം കാട്ടാനകളെയാണ് അദ്ദേഹം ധീരമായി കീഴടക്കിയിട്ടുളളത്.

കർണാടക സർക്കാർ പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി വെങ്കിടേഷിന്റെ കുടുംബത്തിന് നൽകി.വനം വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് വെങ്കിടേഷിന്റെ മകൻ പൊലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post