Top News

പാലക്കാടൻ സൗന്ദര്യവും ഗ്രാമീണതയുമായി ഒരു മനോഹരഗാനം; ജലധാര പമ്പ് സെറ്റിലെ 'കുരുവി' ഗാനം പുറത്തിറങ്ങി

മലയാളസിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തിയ 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'ലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'കുരുവി' എന്ന ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്.[www.malabarflash.com]

പാലക്കാടിന്റെ ഗ്രാമീണതയും സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞുതുളുമ്പുന്നതാണ് പാട്ടിന്റെ ഓരോ രംഗങ്ങളും. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വൈഷ്ണവ് ഗിരീഷ് ആലപിച്ചിരിക്കുന്ന ഗാനം ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാക്കുന്നു. ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിയറ്ററുകളിൽ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്നാണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' നിർമിച്ചിരിക്കുന്നത്. രജനികാന്ത് നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ ആളെ നിറയ്ക്കുമ്പോഴും അതിനോട് മത്സരിച്ച് നിൽക്കുന്നുണ്ട് ജലധാര പമ്പ് സെറ്റ് എന്നതാണ് ചിത്രത്തിന്റെ വിജയം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രം. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്.

പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – എ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

Post a Comment

Previous Post Next Post