Top News

ബാങ്ക് ഭരണ സമിതിയില്‍ നിന്നും രാജിവെച്ചത് പ്രദേശിക തലത്തിലുളള അഭിപ്രായ ഭിന്നതകാരണമെന്ന് ഹുസൈനാര്‍ തെക്കില്‍

കാസറകോട്: ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും താന്‍ രാജിവെച്ചത് പ്രദേശിക തലത്തിലുളള അഭിപ്രായ ഭിന്നതകാരണമെന്ന് മുസ്ലിം ലീഗ് കാസറകോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍ അറിയിച്ചു.[www.malabarflash.com]


വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിക്കാത്തതിലാണ് രാജിവെച്ചതെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് കോണ്‍ഗ്രസിലെ കൃഷ്ണന്‍ ചട്ടഞ്ചാലിനെ പ്രസിഡന്റായും മുസ്ലിം ലീഗിലെ മജീദ് ബെണ്ടിച്ചാലിനെയാണ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടത്. 

13 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കോണ്‍ഗ്രസിന് എട്ടും മുസ്ലിം ലീഗിന് അഞ്ചും ഡയറക്ടര്‍മാരാണുള്ളത്. മുന്‍ പഞ്ചായത് അംഗം, മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിക്കുന്ന ഹുസൈനാര്‍ തെക്കിലിന്റെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തന്നെ രാജിവെക്കുകയായിരുന്നു.

Post a Comment

Previous Post Next Post