Top News

നായന്മാർമൂലയിൽ മേൽ പാലം വേണം: കർമ സമിതി കലക്ട്രേറ്റ് മാർച്ച് നടത്തി

കാസറകോട് : ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാർമൂലയിൽ മേൽ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കർമ സമിതി കലക്ട്രേറ്റ് മാർച്ച് നടത്തി. മേൽപാലം ആവശ്യപ്പെട്ടു നടന്നു വരുന്ന സത്യാഗ്രഹ സമരം 150 ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്.[www.malabarflash.com]


ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ ഉൽഘാടനം ചെയ്തു. പി.ബി. സല്ലു അധ്യക്ഷത വഹിച്ചു. ജന. കൺവീനർ ഖാദർ പാലോത്ത് സ്വാഗതം പറഞ്ഞു.

മുൻ മന്ത്രി സി.ടി.അഹമ്മദലി,ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഷാനവാസ് പാദൂർ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, എൻ.എ. അബൂബക്കർ ഹാജി, എ. അഹ്മദ് ഹാജി, നാസർ ചെർക്കളം, ബി.എം. ശരീഫ് ചെർക്കള, സുബൈർ പടുപ്പ്,ബഷീർ കടവത്ത്, പി.ബി. തൗസീഫ്, കെ.എച്ച്.മുഹമ്മദ്, ബദ്റുദ്ധീൻ പ്ലാനറ്റ്, എം.എച്ച്. മഹ്മൂദ്, അബുബക്കർ ബേവിഞ്ച പ്രസംഗിച്ചു.

Post a Comment

Previous Post Next Post