Top News

ആയുർവേദ ഡോക്ടർ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: യുവ ആയുർവേദ ഡോക്ടറെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. യു ട്യൂബർ കൂടിയായിരുന്നു.[www.malabarflash.com]


കഴിഞ്ഞ ദിവസം രാത്രിയാണ് ഋതികയെ വീട്ടിലെ ശുചിമുറിക്കുള്ളില്‍ തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന ഋതിക, ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നെന്നാണ് പറയുന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാല് വയസ്സുള്ള മിത്രൻ, ഒന്നര വയസ്സുള്ള ബാല എന്നിവരാണ് ഋതികയുടെ മക്കൾ.

Post a Comment

Previous Post Next Post