Top News

ബാങ്കിനകത്ത് ഹെൽമറ്റുമായി എത്തി, തോക്ക്ചൂണ്ടി ഭീഷണി: 14 ലക്ഷം കൊള്ളയടിച്ച് അഞ്ചംഗ സംഘം

സൂറത്ത്: ഗുജറാത്തിൽ പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം. ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്കു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സൂറത്ത് ശാഖയിലാണു അതിക്രമം റിപ്പോർട്ട് ചെയ്തത്.[www.malabarflash.com]


രണ്ടു ബൈക്കുകളിലെത്തിയ അക്രമി സംഘം ഹെൽമറ്റ് ധരിച്ചുകൊണ്ടു തന്നെ ബാങ്കിലേക്കു പ്രവേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി.

തുടർന്നു ജീവനക്കാരോടു പണം തങ്ങളുടെ ബാഗുകളിൽ വയ്ക്കാൻ അക്രമി സംഘം ആവശ്യപ്പെട്ടു. അഞ്ചംഗ സംഘം ബാങ്കിലെത്തുന്നതിന്റെയും പണവുമായി തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post