Top News

കടയ്ക്ക് ലൈസന്‍സില്ല; ഉദ്ഘാടന ദിവസം തന്നെ പൂട്ടി

ചിറ്റൂര്‍: ചിറ്റൂരില്‍ കട ഉദ്ഘാടന ദിവസം തന്നെ പൂട്ടി. വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലുള്ള ബിരിയാണി കടയിലാണ് സംഭവം. ഉദ്ഘാടത്തിനായി ഒന്നു വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന ഓഫര്‍ കടയുടമ വെച്ചിരുന്നു.[www.malabarflash.com]

ഒരു മട്ടണ്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി എന്നതായിരുന്നു ഓഫര്‍. തുടര്‍ന്ന് ബിരിയാണി വാങ്ങാന്‍ ആളുകള്‍ കടയിലേക്കോടി. ആളുകള്‍ കൂടിക്കൂടി അവസാനം പ്രദേശത്ത് ഗതാഗതക്കുരുക്കായി. കാട്പാടി മുതല്‍ വെല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന ക്യൂവില്‍ ആളുകള്‍ ബിരിയാണിക്കായി കാത്തുനിന്നു.

പിന്നീട് കലക്ടര്‍ കുമാരവേലിന്റെ കാര്‍ കൂടി കുരുക്കില്‍ പെട്ടതോടെ ഇത്രയും ആളുകളെ പൊരിവെയിലത്ത് നിര്‍ത്തിയതിന് കലക്ടര്‍ കടയുടമയെ ശകാരിച്ചു. കടക്ക് നഗരസഭയുടെ ലൈസന്‍സ് കൂടി ഇല്ലെന്നറിഞ്ഞതോടെ ഷോപ്പ് അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു

Post a Comment

Previous Post Next Post