കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിലാണ് കുറുക്കനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്.[www.malabarflash.com]
നാട്ടുകാരാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.
കുറുക്കനെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ ലൈവായി കാണാൻ നിരവധി പേരാണ് സ്ഥലത്ത് എത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
0 Comments