Top News

ഉദുമ മാര്‍ക്കറ്റ് മുതല്‍ ഹൈസ്‌കൂള്‍ വരെ കൈവരിയോട് കൂടിയ നടപ്പാത നിര്‍മിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഉദുമ: ദിവസേന നിരവധി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ നടന്നുപോകുന്ന ഉദുമ മാര്‍ക്കറ്റ് റോഡിനിരുവഷത്ത് ശരിയായ നടപ്പാത ഇല്ലാത്തത് കാരണം അപകടങ്ങള്‍ പതിവാണ്, ഉദുമ കുടുംബാരോഗ്യ കേന്ദ്രം, ഹൈസ്‌കൂള്‍, കൃഷിഭവന്‍, മൃഗാശുപത്രി തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപങ്ങളിലേക്ക് നടന്നു പോകുന്നത് ഇതുവഴിയാണ്. അതിനാല്‍ ഉദുമ മാര്‍ക്കറ്റ് മുതല്‍ ഹൈസ്‌കൂള്‍ വരെ കൈവരിയോട് കൂടിയ നടപ്പാത നിര്‍മിക്കുണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക പെതുയോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

ഉദുമ റോഡ് വശം അപകടകരാംവിധം ഉള്ള മല്‍സ്യവില്പന നിരോധിച്ചു അനുയോജ്യമായ സ്ഥലത്തു മല്‍സ്യമാര്‍ക്കറ്റ് പണിയുക, ഉദുമ ആസ്ഥാനമായി താലൂക് അനുവദിക്കുക, മഴവന്നാല്‍ നില്‍ക്കുവാന്‍ സാധിക്കാത്ത ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആധുനിക രീതിയില്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ അവശ്യപെട്ടു. 

ഉദുമ വ്യാപാരഭവനില്‍ നടന്ന യോഗം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. വി. ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിരമിച്ച മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്, മുതിര്‍ന്ന വ്യാപാരികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

ചികിത്സയില്‍ കഴിയുന്ന വ്യാപാരികള്‍ക്കുളള സാമ്പത്തിക സഹായവും വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. 

ജില്ല ജനറല്‍ സെക്രട്ടറി കെ.ജെ. സജി, ജില്ല സെക്രട്ടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, കെ. വി. ബാലകൃഷ്ണന്‍, യൂത്തവിംഗ് ജില്ല സെക്രട്ടറി മുനീര്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി യൂസഫ് റെമാന്‍സ്, ട്രഷറര്‍ പി കെ ജയന്‍, വൈസ് പ്രസിഡന്റുമാരായ പി വി അശോകന്‍, പി വി ഉമേശന്‍, വനിതാ വിംഗ് ജില്ല സെക്രട്ടറി രതീദേവി, യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ട് വിശാല. വി, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ എം കരുണാകരന്‍ സ്വാഗതവും ഉമ്മറുള്‍ ഫാറുഖ് നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post