ഛത്തീസ്ഗഡ്: ആടിന്റെ മാംസം വേവിച്ച് കഴിക്കുന്നതിനിടിയിൽ കണ്ണ് തൊണ്ടയിൽ കുടുങ്ങി അമ്പതുകാരൻ മരിച്ചു. ഛത്തീസ്ഗഡിലെ സുരാജ്പൂർ ജില്ലയിലുള്ള മദൻപൂർ ഗ്രാമത്തിലെ ബഗർ സായ്(50) എന്നയാളാണ് മരിച്ചത്. ആഗ്രഹിച്ച കാര്യം സാധിച്ചാൽ ക്ഷേത്രത്തിൽ ആടിനെ ബലി നൽകാമെന്ന് ഇയാൾ നേർന്നിരുന്നു.[www.malabarflash.com]
ആഗ്രഹപൂർത്തീകരണത്തോടെ ആടിനെ ബലി നൽകി. ഇതിന്റെ മാംസം വേവിച്ച് കഴിക്കുന്നതിനിടയിലായിരുന്നു മരണം. ബലി കർമ്മങ്ങൾ നടത്തിയ ശേഷം ഗ്രാമവാസികൾക്കൊപ്പം ബഗർ സായിയും ആടിന്റെ ഇറച്ചി പാകം ചെയ്ത് ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഭക്ഷണം കഴിക്കാനിരുന്ന ബഗർ സായി ആഹാരത്തിൽ നിന്നും ആടിന്റെ കണ്ണാണ് കഴിക്കാനായി എടുത്തത്. കണ്ണ് വിഴുങ്ങാൻ ശ്രമിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments