Top News

വ്യാജ പാസ്പോർട്ടുമായി ബുദ്ധസന്യാസി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശ്ശേരി: വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധസന്യാസി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.[www.malabarflash.com]

ഒരുവർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വെച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷൻ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വെളിപ്പെട്ടത്.

ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.

Post a Comment

Previous Post Next Post