സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ എതിര്‍ഭാഗത്തുള്ള വീട് ലക്ഷ്യമാക്കി റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. കുട്ടിയുടെ സഹോദരി വീടിനു മുന്നില്‍ അനിയത്തിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ദിയ റോഡ് മുറിച്ച് കടന്നത് ശ്രദ്ധിക്കാതെ വാന്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് കുട്ടി താഴെ വിണു.
അപകടം കണ്ട് സഹോദരി നിലവിളിച്ച് ആളെ കൂട്ടി. ഓടിയെത്തിയ നാട്ടുകാർ ദിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശില്പ, നിത്യ എന്നിവര്‍ സഹോദരിമാരാണ്. കുട്ടിയുടെ മൃതദേഹം തുടർനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
0 Comments