NEWS UPDATE

6/recent/ticker-posts

ഭാര്യയ്ക്ക് ഭർത്താവിന്റെ അച്ഛനുമായി അവിഹിത ബന്ധം; വിവാഹമോചനം നേടി യുവാവ്

ഓരോ ദിവസവും അതിവിചിത്രങ്ങളായ വാർത്തകളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നായി പുറത്തു വരുന്നത്. തന്റെ അച്ഛനും ഭാര്യയുടെ ചേർന്ന് തന്നെ ചതിച്ചെന്ന് ആരോപിച്ചാണ് വെൽഷുകാരനായ യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും തമ്മിൽ അവിഹിത ബന്ധമാണുണ്ടായിരുന്നതെന്ന് ആരോപിച്ച യുവാവ് ഇപ്പോൾ വിവാഹമോചിതനാണ്. എന്നാൽ തന്റെ മുൻ ഭാര്യ ഇപ്പോൾ ഇരട്ടക്കുട്ടികളെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇയാൾ പറയുന്നു.[www.malabarflash.com]


22 കാരനായ ഡെക്ലാൻ ഫുള്ളർ എന്ന യുവാവ് 22 കാരിയായ സ്റ്റെഫാനിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് വില്ലോ എന്ന് പേരുള്ള 2 വയസ്സുള്ള മകളുണ്ട്. 2022 സെപ്റ്റംബറിൽ ഡെക്ലാന്റെ പിതാവ് ഡാരൻ സൗത്ത് വെയിൽസിലെ റോണ്ടയിലുള്ള ഇവരുടെ വീട്ടിലേക്ക് താമസം മാറി.

“ഇത് ഒരു അസുഖമാണ്, അല്ലെങ്കിൽ എന്റെ അച്ഛന് എന്നോട് എങ്ങനെ ഇത് ചെയ്യാൻ കഴിയും? ഇത് ഒരു സാധാരണ കാര്യമല്ലെന്നും ഡെക്ലാൻ പറഞ്ഞു. വിവാഹമോചിതനായ 44 കാരനായ പിതാവ് യുവദമ്പതികളോടൊപ്പം താമസം മാറിയതോടെ മകന് സംശയം തോന്നി തുടങ്ങിയിരുന്നുവെന്നും. രണ്ട് മാസത്തിന് ശേഷം പിതാവിന്റെ കിടപ്പുമുറിയുടെ വാതിലിൽ വച്ചിരുന്ന വെബ്‌ക്യാം പരിശോധിച്ചപ്പോൾ ഇരുവരും ഇതേ മുറിയിൽ ഏറെ നേരം ചെലവഴിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാനായെന്നും ഡെക്ലാൻ പറയുന്നു. ഇതേത്തുടർന്ന് ഡെക്ലാൻ തന്റെ വിവാഹബന്ധം വേർപെടുത്തി.

തന്റെ മുൻ ഭാര്യയ്ക്കും ഉടൻ ഇരട്ടക്കുട്ടികൾ ഉണ്ടാകുമെന്നും ഡെക്ലാൻ പറഞ്ഞു. ഇങ്ങനെ ഒരു കുടുംബത്തിലേക്ക് ആ കുഞ്ഞുങ്ങൾ ജനിക്കുന്നതിൽ തനിക്ക് ഖേദമുണ്ടെന്നും ഡെക്ലാൻ പറഞ്ഞു. ഇരട്ടകുട്ടികൾ ഡെക്ലാന്റെ അർദ്ധസഹോദരനോ സഹോദരിയോ ആയിരിക്കാം. അതുമല്ലെങ്കിൽ തന്റെ മൂത്ത മകളായ വില്ലോയുടെ സഹോദരനോ സഹോദരിയോ ആയിരിക്കാം. അതേസമയം ഡാരൻ ഒരേ സമയം വില്ലോയുടെ മുത്തച്ഛനും രണ്ടാനച്ഛനുമാണെന്നും. താൻ വഞ്ചിക്കപ്പെട്ടുവെന്നും ഡെക്ലാൻ പറഞ്ഞു.

Post a Comment

0 Comments