Top News

ഗുണ്ടാനേതാവ് കോടതി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമി എത്തിയത് അഭിഭാഷകന്റെ വേഷത്തിൽ

ലക്നൗ: ലക്നൗവിലെ ഒരു കോടതി പരിസരത്തുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണു വെടിയുതിർത്തത്. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സഞ്ജീവ്.[www.malabarflash.com]


വെടിവയ്പ്പിൽ ഒരു പോലീസുകാരനും യുവതിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണു സഞ്ജീവ് ജീവ. വാദം കേൾക്കുന്നതിനായാണു സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ സംഭവ സ്ഥലത്തുനിന്നു പ്രതികൾ കടന്നുകളയുകയും ചെയ്തു.

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ സഹായിയാണു സഞ്ജീവ്. 2018ൽ കൊല്ലപ്പെട്ട മുന്ന ബജ്രംഗിന്റെ അടുത്ത ആളുമായിരുന്നു സഞ്ജീവ് ജീവ.

Post a Comment

Previous Post Next Post