NEWS UPDATE

6/recent/ticker-posts

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയോട് വിവാഹിതനായ പൂജാരിയുടെ ക്രൂരത; യുവതിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയോട് വിവാഹിതനായ പൂജാരിയുടെ ക്രൂരത. കാമുകിയെ ഒഴിവാക്കാനായി ബിൽഡർ കൂടിയായ പൂജാരി ഇവരെ കൊലപ്പെടുത്തി ആരുമറിയാതെ മാൻഹോളിൽ തള്ളി. ശേഷം പോലീസ് സ്റ്റേഷനിലെത്തി ഇവരെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു.[www.malabarflash.com]

എന്നാൽ പോലീസ് അന്വേഷണത്തിലാണ് വൻ ട്വിസ്റ്റ് കണ്ടെത്തിയത്. പരാതിക്കാരൻ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തെലങ്കാന സ്വദേശിയായ അപ്സരയെ കാണാനില്ലെന്ന വെങ്കിടസൂര്യ സായ് കൃഷ്ണയുടെ പരാതിയിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് പോലീസ് കണ്ടെത്തിയത്. അപ്സരയുടെ കാമുകനായിരുന്നു വിവാഹിതനായ പൂജാരി വെങ്കിടസൂര്യ സായ് കൃഷ്ണ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്. നിലവിലെ വിവാഹ ബന്ധം ഒഴിവാക്കണമെന്നും തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നുമുള്ള നിലപാടിൽ അപ്സര ഉറച്ചുനിന്നതോടെയാണ് സായ് കൃഷ്ണ ക്രൂരത ചെയ്തത്.

അപ്‌സരയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ പ്രതി അവളെ ഷംഷാബാദ് പ്രദേശത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഹൈദരാബാദിലെ സരൂർനഗർ പ്രദേശത്തെ ഒരു മാൻഹോളിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. എന്നിട്ട് അപ്സരയെ കാണാനില്ലെന്ന് ആർ ജി ഐ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. 

എന്നാൽ, അന്വേഷണത്തിൽ സായി കൃഷ്ണ യുവതിയെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ തള്ളിയതായി പോലീസ് കണ്ടെത്തി. പിന്നാലെ സായ് കൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മാൻഹോളിൽ ഉപേക്ഷിച്ച അപ്സരയുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല.

Post a Comment

0 Comments