Top News

ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

ബദിയടുക്ക: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവയുടേയും സുമതിയുടേയും മകന്‍ സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

സന്ദീപിന്റെ തറവാട് വീട് കജംപാടിയിലാണ്. സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ ഞായറാഴ്ച വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച  രാവിലെ മരണം സംഭവിച്ചു.

സന്ദീപിന്റെ സഹോദരങ്ങള്‍: സതീഷ്, ലതീഷ്, സന്തോഷ്, സജിത.

Post a Comment

Previous Post Next Post