ബെംഗളൂരു: മുസ്ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരമായ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആർഎസ്എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജു തുംബാക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം.[www.malabarflash.com]
മുസ്ലിം സ്ത്രീകൾ കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നർഥം വരുന്ന കാർട്ടൂണാണ് ഇയാൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചത്. തുടർന്ന് വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളുടെ വാട്സ് ആപ് സ്റ്റാറ്റസ് വൈറലായതിനെ തുടർന്ന് മുസ്ലിം സംഘടനകൾ രംഗത്തെത്തി. എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
തുടർന്ന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെക്ഷൻ 295 (എ) , 505 (1) (സി) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
Post a Comment