Top News

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം

കൊൽക്കത്ത: കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടുത്തം. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം.[www.malabarflash.com]

ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീയണക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 

9.12ഓടെ ചെക്ക് ഇൻ ഏരിയയിൽ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂർണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതർ ഔദ്യോ​ഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇൻ പുനസ്ഥാപിച്ചെന്നും അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post