Top News

ചാരിറ്റിയുടെ പേരില്‍ പണപ്പിരിവ്, ഒപ്പം സ്വര്‍ണവും പണവും മൊബൈല്‍ഫോണും മോഷ്ടിക്കുകയും ചെയ്യുന്ന സംഘം പിടിയില്‍

മങ്കട: നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കാനെന്ന പേരില്‍ പിരിവു നടത്തുകയും വിവിധ ആശുപത്രികളില്‍നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ഫോണും മോഷ്ടിക്കുകയും ചെയ്യുന്ന സംഘം പിടിയില്‍.[www.malabarflash.com]


ഏലംകുളം കുന്നക്കാവില്‍ ചെമ്മലത്തൊടി വീട്ടില്‍ സുനില്‍കുമാര്‍ (49), പട്ടാമ്പി ശങ്കരമംഗലം വൃന്ദാവനം വീട്ടില്‍ സുരേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാമപുരത്തുള്ള സ്വകാര്യ ദന്തല്‍ ക്ലിനിക്കില്‍ ചാരിറ്റിയുമായി എത്തി പണം പിരിക്കുകയും പിന്നീട് സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വര്‍ണവും പണവും മൊബൈല്‍ഫോണും മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മങ്കട ഇന്‍സ്‌പെക്ടര്‍ വിഷ്ണു പറഞ്ഞു. 

അന്വേഷണസംഘത്തില്‍ എ.എസ്.ഐ. മാരായ ഷാജഹാന്‍, കൃഷ്ണദാസ്, ഫൈസല്‍ കപ്പൂര്‍, അംബിക, സുഹൈല്‍, സോണി ജോണ്‍സണ്‍, ധന്യ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post