NEWS UPDATE

6/recent/ticker-posts

ആറ് വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅദനിക്ക് ഹൃദ്യമായ വരവേൽപ്

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഅദനിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.[www.malabarflash.com]

പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയുടെ സന്ദർശനം സാധ്യമായത്. മഅദനിയുടെ സുരക്ഷക്കായി പത്ത് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് മഅദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്ത്താറിന്‍റെ വിവാഹത്തിനാണ് മഅദനി അവസാനമായി നാട്ടിലെത്തിയത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്.

വിചാരണത്തടവുകാരനായി ദീർഘനാളുകൾ കഴിയേണ്ടിവരുന്നതായും നിയമസംവിധാനത്തിന് ഇത് അപമാനമാണന്നും അധികാരികൾ ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും പുറപ്പെടുന്നതിന് മുന്‍പ് ബെംഗളൂരുവില്‍ വെച്ച് മഅദനി പറഞ്ഞു.

അതിനിടെ അബ്ദുള്‍ നാസര്‍ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്‍വാറശ്ശേരിയിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച 7.20-ഓടു കൂടിയായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി എത്തിയത്. വീട്ടിലേക്കുള്ള യാത്രയില്‍ ഇടപ്പള്ളിയില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. രക്തസമ്മര്‍ദം ഉയരുകയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച കൊല്ലത്തേക്ക് തിരിക്കുമെന്നാണ് വിവരം. മറ്റു ഗുരുതര പ്രശ്‌നങ്ങളില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

Post a Comment

0 Comments