Top News

ബേക്കലിൽ തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

ബേക്കല്‍: തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസറകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]  


ബുധനാഴ്ച  രാവിലെ ആറരയോടെയാണ് ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം. അഞ്ച് നായ്കളാണ് വയോധികയെ അക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാരതിക്ക് കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഭാരതീ കാസറകോട്  ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് തെരുവ നായ കടിച്ചുപറിക്കുകയും ദേഹമാസകലം പരിക്കേല്‍പ്പിക്കുകയും ചെയ്തു .തിമിരി കുതിരം ചാലിലെ കെ കെ മധുവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിനു പുറകുവശത്തെ കോഴിക്കൂട്ടിൽ നിന്നുള്ള ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മധുവിനെ തെരുവു നായ അക്രമിച്ചത്. കീഴ്ച്ചുണ്ടിനാണ് ആദ്യം കടിച്ചത്. പിന്നീട് ദേഹമാസകലം കടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post