Top News

സെയിൽസ്മാന്റെ ശ്രദ്ധ പാളി; കവർന്നത് ഒന്നരപ്പവന്റെ 2 സ്വർണമാല, യുവതി സിസിടിവിയിൽ കുടുങ്ങി

മലപ്പുറം: ചെമ്മാട് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി യുവതി ഒന്നര പവന്റെ രണ്ടു സ്വർണമാല മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെയാണ് ചെമ്മാടുള്ള ജ്വല്ലറിയിൽ മോഷണം നടന്നത്.[www.malabarflash.com] 

അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു.

പിന്നീട് സ്വർണം വാങ്ങാതെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ തിരൂരങ്ങാടി പോലീസിൽ പരാതി നല്‍കി.

Post a Comment

Previous Post Next Post