Top News

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഉദുമ: ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റു ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ച. ചെരുമ്പ കാര്യടുക്കം റോഡിലെ അബ്ബാസിന്റെ ഭാര്യ ജമീല (60) യാണ് മരിച്ചത്.[www.malabarflash.com]

നാല് ദിവസം മുമ്പ് വീട്ടിൽ അടുക്കളയിൽ പാചകം ചെയ്യവേ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിക്കുകയായിരുന്നു. ചോർച്ചയുണ്ടായാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്. പൊള്ളലേറ്റത്. ഗുരുതരമായ പരിക്കുകളോടെ കാസർകോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം. 

സംഭവ സമയം വീട്ടിൽ ജമീലയുടെ മകൻ ജംഷീർ (25) ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജമീലക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

Post a Comment

Previous Post Next Post