Top News

മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി

കോഴിക്കോട്: മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കൊല്ലം പരവൂർ തൊടിയിൽ ഹൗസിൽ അൻസാറിനെയാണ് പിടികൂടിയത്. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം കഴിഞ്ഞ  വൈകിട്ടോടെയായിരുന്നു സംഭവം.[www.malabarflash.com]


കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അൻസാറിനെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടത് പ്രകാരം കഞ്ചാവുമായി കണ്ടം കുളത്തി ഹാളിന് സമീപം പ്രതി എത്തി. കഞ്ചാവ് മകന് കൈമാറുന്നതിനിടെ പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി.

പ്രതിയെ പിടികൂടിയ ശേഷം കസബ പോലിസിനെ അറിയിച്ചു. പ്രതി നേരത്തെയും വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തിരുന്നതായി വിവരമുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post