NEWS UPDATE

6/recent/ticker-posts

കാമുകന്റെ 'തനിനിറം' അറിഞ്ഞതോടെ പ്രണയത്തിൽ നിന്ന് പിന്മാറി, യുവതിക്ക് വന്ന വിവാഹാലോചനകൾ മുടക്കിക്കൊണ്ട് പ്രതികാരം

ആ​ലു​വ​:​ ​പ്ര​ണ​യ​ത്തി​ൽ​നി​ന്ന് ​പി​ൻ​മാ​റി​യ​ ​യു​വ​തി​യെ​ ​മു​ൻ​സ​ഹ​പാ​ഠി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മം.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​യു​വ​തി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​യു​വാ​വി​നെ​ ​കൈ​യേ​റ്റം​ ​ചെ​യ്തെ​ന്ന് ​പ​രാ​തി. എ​ട​ത്ത​ല​ ​സ്വ​ദേ​ശി​യാ​യ​ ​യു​വാ​വും​ ​താ​യി​ക്കാ​ട്ടു​ക​ര​ ​സ്വ​ദേ​ശി​നി​യും​ ​ആ​ലു​വ​യി​ലെ​ ​കോ​ളേ​ജി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യി​രു​ന്നു.[www.malabarflash.com]


​യു​വാ​വ് ​ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ​യു​വ​തി​ ​പ്ര​ണ​യ​ത്തി​ൽ​നി​ന്ന് ​പി​ന്മാ​റി​യ​തെ​ന്ന് ​പ​റ​യു​ന്നു.​ ​അ​ടു​ത്തി​ടെ​ ​വ​ന്ന​ ​ര​ണ്ട് ​വി​വാ​ഹ​ ​ആ​ലോ​ച​ന​ക​ളും​ ​യു​വാ​വ് ​മു​ട​ക്കി​യെ​ന്നും​ ​യു​വ​തി​ക്കെ​തി​രെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ചാ​ര​ണ​വും​ ​ന​ട​ത്തി​യെ​ന്ന് ​യു​വ​തി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​

നേ​ര​ത്തെ​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ച് ​നി​ന്നെ​ടു​ത്ത​ ​ഫോ​ട്ടോ​ക​ളെ​ല്ലാം​ ​യു​വ​തി​യു​ടെ​ ​പേ​രി​ൽ​ ​വ്യാ​ജ​ ​ഫേ​സ്‌​ബു​ക്ക് ​നി​ർ​മ്മി​ച്ച് ​പോ​സ്റ്റു​ചെ​യ്തു.​ ​ഇ​തി​നെ​തി​രെ​ ​യു​വ​തി​ ​ആ​ലു​വ​ ​പോ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​യു​വാ​വി​നെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ​പ്ര​കാ​രം​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​മ​റ്റൊ​രു​ ​പെ​ൺ​കു​ട്ടി​യോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​പ​രാ​തി​യും​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ആ​ലു​വ​ ​​പോ​ലീ​സി​ലു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​നി​ല​നി​ൽ​ക്കെ​യാ​ണ് ​യു​വ​തി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​യു​വാ​വി​നെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന​ ​പ​രാ​തി​ ​ഉ​ണ്ടാ​യ​ത്.​ ​ഇ​തി​ൽ​ ​യു​വ​തി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ​ ​എ​ട​ത്ത​ല​ ​​പോ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Post a Comment

0 Comments