Top News

കുട്ടികളെ കല്ലെറിഞ്ഞത് ചോദ്യം ചെയ്ത വയോധികനെ അയൽവാസി അടിച്ചുകൊന്നു


വടകര: കുട്ടികളെ കല്ലെറിയുന്നത് ചോദ്യം ചെയ്ത വയോധികനെ അയൽവാസി അടിച്ചുകൊന്നു. ആയഞ്ചേരി തറോപൊയ്യിൽ സ്വദേശി ചിറാക്കണ്ടിയിൽ നാണു. (60) ആണ് മരിച്ചത്. നാണുവിന്റെ അയൽവാസി വിജീഷാണ് പ്രതി.[www.malabarflash.com]


ഇരുവരുടെയും വീടിനു സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളെ വിജീഷ് കല്ലെടുത്ത് എറിയുന്നത് ശ്രദ്ധയിൽപെട്ട നാണു വിജേഷിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ വിജേഷ് നാണുവിനെ മർദിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

തളർന്നു വീണ നാണുവിനെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ആൻ‌ജിയോപ്ലാസ്റ്റി സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു നാണു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പ്രതിയെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post