പരപ്പനങ്ങാടി: താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽ നിന്ന് മരിച്ച 11 പേർക്ക് ഒരുക്കിയത് ഒരു ഖബർ. ജെ സി ബി ഉപയോഗിച്ച് ഖബർ കുഴിച്ച് 11 അറകളാക്കുകയായിരുന്നു. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11 പേരെയാണ് അരയൻ ജുമുഅ മസ്ജിദിലെ ഖബർസ്ഥാനിലുള്ള ഒരേ ഖബറിൽ അടക്കം ചെയ്തത്.[www.malabarflash.com]
വീട്ടിലും സമീപത്തെ സി എം മദ്റസയിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് ഖബറടക്കം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെയെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (8) എന്നിവരാണ് മരിച്ച മറ്റു മൂന്ന് പേർ.
മരിച്ചവരിൽ ഒമ്പത് പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്.

Post a Comment