Top News

പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ യു.പി വ്യവസായി അറസ്റ്റിൽ


ലഖ്നോ:​ പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയ യു.പി വ്യവസായി അറസ്റ്റിൽ. ലഖ്നോവിൽ നിന്നുള്ള സഞ്ജയ് റായിയാണ് അറസ്റ്റിലായത്. യു.പി പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് ഇയാളെ പിടികൂടിയത്.[www.malabarflash.com]


ദേശീയ ഏജൻസികളുടെ അന്വേഷണം നേരിടുന്ന ഗൗരവ് ഡാൽമിയ എന്ന വ്യവസായിയിൽ നിന്നും ആറ് കോടി തട്ടിയെടുത്തതിനാണ് അറസ്റ്റ്. ഇയാൾക്കെതിരെ നടക്കുന്ന അന്വേഷണം ഒഴിവാക്കാൻ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഡൽഹിയിൽ നിന്നും ഗാസിപൂരിലേക്കുള്ള യാത്രക്കിടെ കാൺപൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. നേരത്തെ റായിയുടെ കൂട്ടാളികളിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയും ഇ.ഡിയും ഇയാൾക്കെതിരായ കേസിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഫോർ യൂത്ത് എന്ന പേരിൽ ഇയാൾ ഒരു എൻ.ജി.ഒ നടത്തിയതായി വിവരമുണ്ട്. ഈ സംഘടനയിലൂടെയാണ് ഇയാളുടെ കള്ളപ്പണം വെളുപ്പിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ടെന്ന് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു. ജെ.പി നദ്ദ, കേശവ് പ്രസാദ് മൗര്യ, അനുരാഗ് താക്കൂർ, മോഹൻ ഭാഗവത് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post